ഇന്ന് പെയ്തൊഴിഞ്ഞ മഴയ്ക്കും
ഇന്ന് മുളച്ച പുല്നാമ്പിനും
ഇന്ന് കണ്ട കനവിനും
ഒരേ കഥയായിരുന്നു പറയാൻ
നവ ഭാവനയുടെ പുതു മുറയുടെ
നേരിന്റെ നെറിയുടെ
അന്പിന്റെ നന്മയുടെ
കനിവിന്റെ മഴവില്ല് തീർത്ത കഥ
ഇന്ന് മുളച്ച പുല്നാമ്പിനും
ഇന്ന് കണ്ട കനവിനും
ഒരേ കഥയായിരുന്നു പറയാൻ
നവ ഭാവനയുടെ പുതു മുറയുടെ
നേരിന്റെ നെറിയുടെ
അന്പിന്റെ നന്മയുടെ
കനിവിന്റെ മഴവില്ല് തീർത്ത കഥ
അവിടെ കാമ്പുള്ള നന്മ മരങ്ങൾ
സ്നേഹത്തിന്റെ കുഞരിപ്രാവുകൾ
ജാതിയോ അർത്ഥമോ തീർക്കാത്ത വരമ്പുകൾ
അനന്ത വിഹായസ്സിൽ സ്വപ്നപേടകങ്ങൾ
പ്രതീക്ഷയുടെ പൊന്കിരണങ്ങൾ
തഴുകാൻ സാന്ത്വനത്തിന്റെ മന്തമാരുതെൻ
സുഗന്ധം തൂകും പ്രേമവല്ലരികൾ
എന്റെ കഥ തുടങ്ങുകയായി നിന്റെയും..